Advertisement

ഈ വർഷത്തെ ഏഷ്യ ലൈവ് ഏഷ്യൻ ബിസിനസ് അവാർഡ് ആലുങ്കൽ മുഹമ്മദിന്

February 12, 2018
Google News 1 minute Read

2018 ലെ ഏഷ്യ ലൈവ് ഏഷ്യൻ ബിസിനസ് അവാർഡ് അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്കൽ മുഹമ്മദിന്. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായ ഇന്നോവേറ്റീവ് മീഡിയ ഗ്രൂപ്പ് മികച്ച സംരംഭകർക്ക് നൽകുന്ന രാജ്യാന്തര പുരസ്‌കാരമാണ് ഏഷ്യ ലൈവ് ഏഷ്യ ബിസിനസ് അവാർഡ്. ലാൻഡ് ഡിപ്പാർട്‌മെന്റ് സിഇഒയും യുനൈറ്റഡ് നേഷൻസ് ഗ്ലോബൽ കോമ്പാക്ടിന്റെ ചെയർമാനുമായ മഹ്മൂദ് എൽ ബുറൈയാണ് ആലുങ്കൽ മുഹമ്മദിന് പുരസ്‌കാരം നൽകിയത്.

ഇത്തരം പരിപാടികളിലൂടെ ലോകത്തെ മികച്ച സംരംഭകരെ കണ്ടുപിടിക്കുകയും ബിസിനസ് രംഗത്തേക്ക് വരുന്ന യുവ സംരംഭകർക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഇന്നോവേറ്റീവ് മീഡിയ ഗ്രൂപ്പിന്റെ പ്രവർത്തനത്തെ പുരസ്‌കാര ജേതാവ് ആലുങ്കൽ മുഹമ്മദ് പ്രശ്ംസിച്ചു. ഒരു വിജയിച്ച സംരംഭകനായല്ല മറിച്ച് താൻ ഇന്നും വളർന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭകനാണെന്നാണ് വിശ്വസിക്കുന്നതെന്നും യുവ സംരംഭകരിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കാനാണ് താൽപര്യമെന്നും പറഞ്ഞു. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി ഹെൽത്ത്‌കെയർ സംരംഭങ്ങളുടെ ഉടമയാണ് അദ്ദേഹം.

പുരസ്‌കാര ചടങ്ങിൽ എഴുപതോളം യുവ സംരംഭകരുടെ പ്രൊഫൈലും വിജയഗാഥയും രേഖപ്പെടുത്തിയ ‘യങ് ഇന്ത്യൻ വിഷണറീസ്’ എന്ന കോഫീ ടേബിൾ ബുക്കും മുഹമ്മദ് പ്രകാശനം ചെയ്തു. ഇന്നോവേറ്റീവ് മീഡിയ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ യങ് ഇന്ത്യൻ ബിസിനസ് സമ്മിറ്റിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ മുഹമ്മദ് നിർവ്വഹിച്ചു. ഈ വർഷം ഏപ്രിലിലാണ് യങ് ഇന്ത്യൻ ബിസിനസ് സമ്മിറ്റ് നടക്കും. ദുബായി ആണ് വേദി.

ദുബായ് ജെഡബ്ലിയു മാര്യറ്റ് മാർക്വിസിലായിരുന്നു ഏഷ്യ ലൈവ് ഏഷ്യൻ ബിസിനസ് അവാർഡ് പുരസ്‌കാര ചടങ്ങ് നടന്നത്. നിരവധി വ്യാവസായിക പ്രമുഖരും, സംരംഭകരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

alungal muhammed bags asia live asian business award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here