കെന്റകിയിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ കെന്റകിയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മറ്റ് നാലുപേരെയും കൊന്നശേഷം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച കെന്റകിയിലെ രണ്ട് സ്ഥലങ്ങളിലായാണ്് വെടിവയ്പുണ്ടായത്.
ലൂസിവില്ലിക്ക് സമീപം പെയിന്റ്‌സ്വില്ലയിലെ വീട്ടിൽ വെടിവയ്പുണ്ടായെന്ന ഫോൺ സന്ദേശം അറിഞ്ഞെത്തിയ പൊലീസാണ് ആദ്യം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് പെയിന്റ്‌സ്വില്ലിയിൽതന്നെ മറ്റൊരു അപ്പാർട്‌മെന്റിൽ വെടിവയ്പുണ്ടായതായി പൊലീസിന് വിവരം ലഭിച്ചത്.
ഇവിടെ എത്തിയ പൊലീസ് അക്രമിയടക്കം മൂന്നുപേരെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ജോസഫ് നിക്കെൽ എന്നയാളാണ് നാലുപേരെ വെടിവച്ച് കൊന്ന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here