ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓഖി ദുരന്തത്തിലെ ധനവിനിയോഗത്തെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വിവാദപരമായ ഈ പരാമര്‍ശത്തിന്റെ പേരിലാണ് ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി. വസ്തുതകള്‍ കണക്കിലെടുത്താണ് താന്‍ പ്രസ്താവന നടത്തിയതെന്ന ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിക്കളഞ്ഞതിന് ശേഷമാണ് നടപടിക്ക് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജനുവരി 18 ന് നല്‍കിയ കുറ്റാരോപണ മെമ്മോയ്ക്ക് ജനുവരി 31 നാണ് ജേക്കബ് തോമസ് മറുപടി നല്‍കിയത്. നിയമോപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജേക്കബ് തോമസിനെതിരെ ഉന്നത സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുന്ന കാര്യമാകും പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here