വൈറ്റിലയിൽ 6 വരി മേൽപ്പാലം നിർമിക്കുമെന്ന് സർക്കാർ

വൈറ്റിലയിൽ 6 വരി മേൽപ്പാലം നിർമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഗതാഗതത്തിരക്കേറിയ ജങ്ക്ഷനായ വൈറ്റിലയിൽ നിലവിലെ മേൽപ്പാലം പര്യാപ്തമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 3 തട്ട് പാലം വേണമെന്നുമുള്ള ആവശ്യത്തിലാണ്
സർക്കാർ നിലപാടറിയിച്ചത് . സർക്കാരിന് വൻ സാമ്പത്തിക ബാധ്യത ആവാത്ത വിധം പരമാവധി കുറവു ഭൂമി ഏറ്റെടുത്താണ് നിർമാണം. മേൽപ്പാലത്തിന്റെ പ്ലാൻ തീരുമാനിച്ചു കഴിഞതായും നിർമാണം പുരോഗമിക്കുകയാണെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
മൂന്നു തട്ട് മേൽപ്പാലം വേണമെന്ന ഹർജിക്കാരന്റെ നിർദേശം കോടതി നിർദേശ പ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിച്ചെന്നും നിലവിൽ നിർമ്മാണം ആരംഭിച്ചതിനാൽ ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭാവിയിൽ രണ്ടാം ഘട്ട വികസനത്തിൽ ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും സർക്കാർ ബോധിപ്പിച്ചു. വൈറ്റിലയിൽ 3 തട്ട് മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് കുണ്ടന്നൂർ സ്വദേശി
ഷമീർ അബ്ദുള്ളയാണ് കോടതിയെ സമീപിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here