അഞ്ചാം ഏകദിനം നാളെ; പരമ്പര നേടാന്‍ ഇന്ത്യയും നിലനില്‍പ്പ് ലക്ഷ്യംവെച്ച് സൗത്താഫ്രിക്കയും

സെഞ്ചൂറിയിനലില്‍ നടക്കേണ്ട ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാം ഏകദിനത്തിന് പ്രസക്തിയുണ്ടാകുമോ എന്ന് നാളെ അറിയാം. പരമ്പരയിലെ അഞ്ചാമത്തെ ഏകദിനം നാളെ പോര്‍ട്ട് ഏലിസബത്ത് സ്റ്റേഡിയത്തില്‍ നടക്കും. നാളെ ഇന്ത്യ വിജയിച്ചാല്‍ പതിനാറാം തിയ്യതി നടക്കേണ്ട ആറാം ഏകദിനം അപ്രസക്തമാകും. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യ പരമ്പര നേടമുന്നെതിനാല്‍ നാളെ നടക്കുന്ന അഞ്ചാം ഏകദിനം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. സൗത്താഫ്രിക്കയ്ക്ക് ഇത് ജീവന്‍മരണപോരാട്ടമാണ്. സ്വന്തം നാട്ടില്‍ പരമ്പര നഷ്ടം വരുത്തിയാല്‍ അത് ടീമിനെ മുഴുവന്‍ ക്ഷീണത്തിലാഴ്ത്തും. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 3-1 ന് മുന്‍പിലാണ്. സെന്റ്. ജോര്‍ജ്ജ്‌സ് പാര്‍ക്കിലെ പോര്‍ട്ട് ഏലിസബത്ത് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം 4.30ന് മത്സരം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here