ആരാധകരുടെ പ്രിയ ജോടികള്‍ വീണ്ടും വെള്ളിത്തിരയില്‍
സിനിമയിലെ പോലെ ജീവിതത്തിലും നായികയും നായകനുമായ നാഗ ചൈതന്യും സാമന്തയും വീണ്ടും സിനിമയില്‍ നായികയും നായകനുമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരു പ്രണയ സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്. ശിവ നിര്‍വാണ ഒരുക്കുന്ന ചിത്രത്തിലാണ് വിവാഹ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നത്. സിനിമയിലായിരിക്കും ഇരുവരും ഒന്നിക്കുക. സാമന്തയെ നായികയാക്കാനുള്ള നിര്‍ദ്ദേശം നാഗചൈതന്യ തന്നെയാണ് മുന്നോട്ടുവച്ചതെന്ന് സൂചനയുണ്ട്.
അതേസമയം വിശാലിന്റെ നായികയായി അഭിനയിക്കുന്ന ഇരുമ്പുതിരൈ എന്ന ചിത്രമാണ് സാമന്തയുടെ പുതിയ ചിത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here