ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; കാഴ്ച്ചക്കാരായി സഹയാത്രികർ

ഡൽഹിയിൽ ഓടുന്ന ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം. ഡൽഹി സർവ്വകലാശാല വിദ്യാർഥിനിയാണ് ബസിൽ ഉപദ്രവത്തിനിരയായത്.
സംഭവം മൊബൈലിൽ പകർത്തിയ യുവതി ഇത് പൊലിസിന് കൈമാറി. യുവതിക്കു സമീപത്തിരുന്നയാൾ അവരുടെ ശരീരത്തിൽ സ്പർശിക്കാനും മറ്റും ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. അവർ കയർത്തെങ്കിലും ഇയാൾ പിൻമാറിയില്ല. ഇതെല്ലാം കണ്ടിട്ടും സഹയാത്രികർ മൗനം പാലിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വസന്ത് വിഹാർ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here