Advertisement

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി: മരണം നാലായി

February 13, 2018
1 minute Read
shipyard

കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. പൊള്ളലേറ്റാണ് നാലുപേരും മരിച്ചത്. അറ്റകുറ്റപ്പണിയ്ക്ക് കൊണ്ട് വന്ന കപ്പലിന്റെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം. ഒഎന്‍ജിസിയുടെ കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ ചെറിയ തീപിടുത്തം ഉണ്ടായതായി സൂചനയുണ്ട്. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പലാണിത്.
shipyard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top