200 രൂപയുണ്ടോ ? എങ്കിൽ ട്രിപ്പടിക്കാൻ പറ്റിയ ഒരു സ്ഥലമുണ്ട് കോട്ടയത്ത് !

palaikari aqua tourism farm

പലപ്പോഴും നമ്മുടെ യാത്രസ്വപ്‌നങ്ങൾക്ക് വിലങ്ങുവെക്കുന്നത് പണമാണ്. നിത്യജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന് യാത്ര എന്നതെല്ലാം ഒരു സ്വപ്‌നമാണെന്ന് പറയുന്നു…എന്നാൽ 200 രൂപ കൊണ്ട് അടിപൊളി ട്രിപ് അടിക്കാൻ പറ്റുന്ന ഒരു സ്ഥലമുണ്ട്.

ആരും 200രൂപയ്ക്ക് ട്രിപ്പോയെന്ന് നെറ്റിചുളിക്കണ്ട. ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 200 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ കോട്ടയം പാലാക്കരിയിൽ ഒരു സ്ഥലമുണ്ട്….കായലിന്റെ സൗകര്യം നുകർന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാം..എല്ലാം മേൽ പറഞ്ഞ തുകയ്ക്ക്.

palaikari aqua tourism farm

മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചെലവിൽ ഈ സൗകര്യങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നത്.

palaikari aqua tourism farm

പാക്കേജ് പ്രകാരം ഊണിനൊപ്പം മീൻകറിയും, പൊരിച്ച മീനും ലഭിക്കും. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം.

palaikari aqua tourism farm

പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വെറുതേയല്ല ഈ ചൂണ്ടയിടൽ, തുച്ഛമായ തുക നൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം.

palaikari aqua tourism farm

ഫാം മുഴുവൻ കാണുന്നതിനായി നിരവധി വാച്ച് ടവറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കായലിന് സമീപം കെട്ടിയ വലയൂഞ്ഞാലിൽ എത്രനേരം വേണമെങ്കിലും കിടക്കാം…കായൽകാറ്റേറ്റ് ഉറങ്ങാം…അപ്പോൾ അടുത്ത ട്രിപ്പ് പാലാക്കരിക്കല്ലേ ?

Source : Arivukal

palaikari aqua tourism farm


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top