Advertisement

അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ

February 15, 2018
0 minutes Read
Abhaya case

അഭയ കേസില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ വിശദീകരിച്ചു. അഭയയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. അത് കേസിലെ നിര്‍ണായകമായ തെളിവാണ്. പ്രതികളായവരെ സിസ്റ്റര്‍ അഭയ താമസിക്കുന്ന മഠത്തിന്റെ പരിസരങ്ങളില്‍ മരണം നടന്ന ദിവസം കണ്ടവരുണ്ടെന്നും സിബിഐ വ്യക്തമാക്കി. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സിബിഐ നിലപാട് വ്യക്തമാക്കിയത്. ഒന്നാം പ്രതിയായ ഫാദര്‍ തോമസ് എം കോട്ടൂരിന്റെ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. മറ്റ് രണ്ട് പ്രതികളുടെ ഹര്‍ജി ഈ മാസം 19, 24 തിയ്യതികളില്‍ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top