അഭിനയം നിറുത്തുന്നുവെന്ന അഭ്യൂഹം തള്ളി കമല്‍ഹാസന്‍

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അഭിനയം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ നടന്‍ കമല്‍ഹാസന്‍ തള്ളി. മൂന്ന് ചിത്രങ്ങള്‍ ബാക്കിയുണ്ട് അത് പൂര്‍ത്തിയായ ശേഷം മാത്രമേ അഭിനയം തുടരണമോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്നാണ് താരം പ്രതികരിച്ചത്. അഭിനയം ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം അന്തിമമാണെന്ന് കമല്‍ പറഞ്ഞു. അതില്‍നിന്ന് ഒരിക്കലും പിന്‍മാറില്ല, രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടാലും പൊതുരംഗത്തുനിന്ന് പിന്‍മാറില്ലെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. ഈ മാസം 21-ന് മധുരയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുടെ പേരും നയങ്ങളും താരം പ്രഖ്യാപിക്കും.
kamal hasan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here