ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമായിരുന്നു ശുഹൈബിന്റേതെന്നും അതിനാലാണ് കേരള പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് കോടതിയിലേക്ക് പോകുമെന്നും കെ.സുധാകരന്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്‍റെ നിർദ്ദേശപ്രകാരമാണ് പോലീസ് പ്രതികളെ രക്ഷിച്ചതെന്നും മറ്റ് സംഭവങ്ങൾ ഉണ്ടാകുന്പോൾ പെട്ടന്ന് ഇടപെടുന്ന പോലീസ് ഇവിടെ നോക്കുകുത്തിയായെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികൾ സഞ്ചരിച്ച കാറിന് വേണ്ടിയോ അക്രമികൾക്ക് വേണ്ടിയോ പോലീസ് അന്വേഷണം നടത്തിയില്ല. ജയിൽ ശിക്ഷ അനുഭവിക്കുന്ന സിപിഎം ഗുണ്ടകൾ പരോളിൽ ഇറങ്ങിയാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here