Advertisement

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

February 15, 2018
0 minutes Read
pragnant lady

കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നായിരുന്നു ആക്രമണം. അക്രമത്തില്‍ യുവതിയുടെ ഗര്‍ഭം അലസിപോയിരുന്നു. സംഭവത്തില്‍ ആദ്യം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ആറ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ ഉള്‍പ്പെട്ട ഏഴ് പേരും പിടിയിലായി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.തേനംകുഴിയില്‍ സിബി ചാക്കോയുടെ ഭാര്യ ജോസ്‌നിയാണ് ആക്രമണത്തിന് ഇരയായത്. നാലര മാസം ഗര്‍ഭിണിയായിരുന്നു ജസ്നി. ആക്രമണമേറ്റതിന്  ശേഷം കടുത്ത രക്തസ്രാവം ഉണ്ടായ ജസ്നിയുടെ ഗര്‍ഭം അലസിപ്പോകുകയായിരുന്നു.  വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു അക്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top