Advertisement

ഡോള്‍ഫിനുകള്‍ ചത്തൊടുങ്ങി; മരണകാരണം രണ്ട് വര്‍ഗങ്ങള്‍ തമ്മിലുള്ള ആക്രമണമെന്ന് ഗവേഷകര്‍

February 15, 2018
Google News 0 minutes Read
Dolphins

മെക്‌സിക്കന്‍ തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി തീരത്തടഞ്ഞു. ദക്ഷിണ മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയ ഉപദ്വീപിലാണ് സംഭവം. ഒരു ഡോള്‍ഫിന്‍ വര്‍ഗത്തിനെതിരെ മറ്റൊരു ഡോള്‍ഫിന്‍ വര്‍ഗം നടത്തിയ ആക്രമണമാണ് ചത്തൊടുങ്ങാനുള്ള കാരണമെന്ന് സമുദ്ര ഗവേഷകര്‍ അറിയിച്ചു. 54 ഓളം ഡോള്‍ഫിനുകള്‍ കരയിലേക്കെത്തി. അതില്‍ 33 എണ്ണത്തിന് ജീവനുണ്ടായിരുന്നു. അവയെ തിരികെ കടലിലേക്ക് അയച്ചു. 21 ഓളം ഡോള്‍ഫിനുകളാണ് ചത്തൊടുങ്ങിയത്. ചത്ത ഡോള്‍ഫിനുകളുടെ ജഡത്തില്‍ കടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here