Advertisement

ഫോൺ കെണി കേസിൽ ഹര്‍ജിക്കാരിക്ക് പൊതുതാൽപ്പര്യമില്ലന്ന് സർക്കാർ

February 15, 2018
Google News 0 minutes Read

ഫോൺ കെണി കേസിൽ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹർജി സമർപ്പിച്ച മഹാലക്ഷ്മിക്ക് പൊതുതാൽപ്പര്യമില്ലന്ന് സർക്കാർ . മഹാലക്ഷ്മി അങ്കണവാടി ജോലിക്കാരിയാണ്. മഹാലക്ഷ്മിയുടെ തിരുവനന്തപുരത്തെ മേൽവിലാസം വ്യാജമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സർക്കാരും മഹാലക്ഷ്മിയും സത്യവാങ്ങ്മൂലം സമർപ്പിക്കണം. ഫോൺ കെണി കേസിൽ പ്രതിയായ എസ്.വി  പ്രദീപ് ,അഡ്വക്കറ്റ് ലിജു ജോസഫ് എന്നിവർ കക്ഷി ചേരാൻ അനുമതി തേടി. ശശിന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here