ഏകദിന റാങ്കിംഗിലും കോഹ്‌ലി പട ഒന്നാമത്; നേട്ടം സൗത്താഫ്രിക്കയെ മറികടന്ന്

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനം കൈക്കലാക്കി. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലെ വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പരമ്പരയില്‍ ഇന്ത്യ 4-1 ന് മുന്‍പിലാണ്. പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള സൗത്താഫ്രിക്കയെ മറികടക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയ്ക്ക് 122 പോയിന്റ് ആണ്. രണ്ടാം സ്ഥാനത്തുള്ള സൗത്താഫ്രിക്കയ്ക്ക് 118 പോയിന്റാണ് ഇപ്പോല്‍ ഉള്ളത്. 116 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 115 പോയിന്റുമായി ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്. ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ചരിത്രമുള്ള ഓസ്‌ട്രേലിയ നിലവിലെ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ആറാം ഏകദിനത്തില്‍ കൂടി ഇന്ത്യ വിജയിച്ചാല്‍ ടീമിന്റെ പോയിന്റ് 123 ലേക്ക് ഉയരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here