നാളെ മുതല്‍ സ്വകാര്യ ബസ് സമരം

കേരളത്തിലെ പുതുക്കിയ ബസ് നിരക്ക് വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ബസ് നിരക്ക് വര്‍ദ്ധനയിലുള്ള അതൃപ്തിയുടെ ഭാഗമായി നാളെ മുതല്‍ ബസ് സമരത്തിന് ബസ് ഉടമകള്‍ ആഹ്വാനം ചെയ്തു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏഴ് രൂപയായിരുന്ന മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കിയാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ ഒരു രൂപയുടെ വര്‍ദ്ധനയില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. അതേ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ബസ് ഉടമകളുടെ യോഗത്തിലാണ് ബസ് സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ഉടമകള്‍ കൈക്കൊണ്ടത്. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here