റോഡരികിൽ മൂത്രമൊഴിച്ച് രാജസ്ഥാൻ മന്ത്രി

രാജസ്ഥാൻ ആരോഗ്യമന്ത്രി റോഡരികിൽ മൂത്രമൊഴിക്കുന്ന ചിത്രം പ്രചരിക്കുന്നു. ബിജെപി യുടെ മന്ത്രിയാണ് ജയ്പുരിലെ റോഡരികിൽ മൂത്രമൊഴിച്ച് വിവാദത്തിലായത്. ആരോഗ്യ മന്ത്രി കാളീചരൺ സറഫ് ആണ് വൈറലായ ചിത്രത്തിലൂടെ വിവാദകുരുക്കിൽപ്പെട്ടിരിക്കുന്നത്.
സ്വഛ് ഭാരത് അഭിയാൻ പദ്ധതിയിൽപ്പെടുത്തി ജയ്പുർ മുൻസിപ്പൽ കോർപ്പറേഷന്റെ പ്രശംസനീയമായ പ്രവർത്തനങ്ങൾ ജനമധ്യത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികിൽ മന്ത്രി മൂത്രമൊഴിച്ചതും ആ ചിത്രം വൈറലായതും.
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർ 200 രൂപ ഫൈൻ അടക്കണമെന്നാണ് നിയമം.
എന്നാൽ ഈ വിഷയം ഒരു വലിയ കാര്യമല്ലാത്തതിനാൽ താൻ പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here