ഗർഭിണിയെ ആക്രമിച്ച കേസ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.
തേനംകുഴിയിൽ സിബി ചാക്കോയുടെ ഭാര്യ ജോസ്‌നിയെ ആക്രമിച്ച കേസിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലിൽ അറസ്റ്റിലായിരിക്കുന്നത്. സരസമ്മ,ജോയി, ബിനോയ്,സെയ്തലവി,രഞ്ജിത് എന്നിവരാണ് ഇന്ന് അറസ്റ്റിലായ മറ്റുള്ളവർ. അക്രമത്തെത്തുടർന്ന് യുവതിയുടെ ഗർഭം അലസിപ്പോയിരുന്നു. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറിയായിരുന്നു ആക്രമണം.
സിബിയുടെ ഭാര്യയുടെ പരാതി പ്രകാരം അയൽവാസിയായ പ്രജീഷ് ഗോപാലനെ കോടഞ്ചേരി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here