Advertisement

ഇന്ന് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി പണി മുടക്കുന്നു

February 15, 2018
Google News 0 minutes Read
strike

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച്  നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു.  യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം.ഇന്ത്യന്‍ നഴ്‍സസ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സമരം ആരംഭിച്ചത്.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  പണിമുടക്ക്.  അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസം പിന്നിട്ട കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്‍റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചത്. കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് നഴ്സുമാര്‍ സമരപ്പന്തലില്‍ ഒത്തുചേരും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ മറ്റന്നാള്‍ രാവിലെ ഏഴ് മണിവരെയാണ് പണിമുടക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ വൈകിയാല്‍ സമരം ശക്തമാക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here