Advertisement

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് വിജയം

February 15, 2018
0 minutes Read
Kerala Cricket team

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ കേരളം 120 റണ്‍സിന് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടി. രോഹന്‍ പ്രേം(66), അരുണ്‍ കാര്‍ത്തിക്(54) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. സഞ്ജു സാംസണ്‍ 14 റണ്‍സ് നേടി പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍പ്രദേശ് 141 റണ്‍സിന് പുറത്തായി. സന്ദീപ് വാര്യര്‍, അക്ഷയ് കെ.സി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top