Advertisement

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ; വിദർഭയെ നേരിടും

February 26, 2025
2 minutes Read

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ. കിരീടം ലക്ഷ്യമിട്ട് കേരളം വിദർഭയെ നേരിടും. നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം. കപ്പടിക്കാൻ ആകും എന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ട്വന്റിഫോറിനോട് പറഞ്ഞു.

അവസാനഘട്ട പരിശീലനവും കഴിഞ്ഞു. ഇനി രണ്ടും കൽപ്പിച് കപ്പിനായി കളത്തിലേക്ക്. എതിരാളിയുടെ മടയിലാണ് മത്സരം എന്നതൊന്നും കേരളത്തെ ആശങ്കപ്പെടുത്തുന്നില്ല. ക്വാർട്ടറിലെയും സെമിയിലെയും അത്ഭുതപ്രകടനങ്ങൾ ഫൈനലിലും ആവർത്തിച്ചാൽ രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ പേര് പതിയും.

Read Also: ‘കേരളം മികച്ച ടീമാണ്, കർണാടക ടീം വിട്ടപ്പോൾ ആദ്യ ശ്രമം കേരളത്തിനായി കളിക്കാൻ ആയിരുന്നു, എന്നാൽ അത് നടന്നില്ല’: വിദർഭ താരം കരുൺ നായർ

അതേസമയം ടൂർണമെന്റിലെ അപ്രമാദിത്വം ഫൈനലിലും തുടരാം എന്ന പ്രതീക്ഷയിലാണ് വിദർഭ. എന്നാൽ കേരളത്തെ കുറച്ചു കാണുന്നില്ലെന്ന് ടീമിലെ മലയാളിയായ കരുൺ നായർ പറയുന്നു.

Story Highlights : Ranji Trophy Final: Kerala chase maiden title against Vidarbha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top