ടോയ് കാറില്‍ മുടി കുരുങ്ങി തലയോട്ടി പിളര്‍ന്ന് യുവതി മരിച്ചു

അമ്യൂസ്മെന്റ് പാര്‍ക്കിലെ ടോയ് കാറില്‍ മുടി കുരുങ്ങി തലയോട്ടി പിളര്‍ന്ന് യുവതി മരിച്ചു. ഹരിയാനയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് സംഭവം. ടോയ് കാറായ ഗോകാര്‍ട്ടിയില്‍ സഞ്ചരിക്കുമ്പോള്‍ തലമുടി കുരുങ്ങി തലയോട്ടി പിളരുകയായിരുന്നു. ബട്ടിന്‍ഡ സ്വദേശിയായ പുനീത് കൗറാണ് മരിച്ചത്. ഭര്‍ത്താവിന് ഒപ്പം സഞ്ചരിക്കവെയാണ് സംഭവം. രണ്ട് വയസ്സുള്ള കുട്ടിയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പൂനീത് ഹെല്‍മെറ്റ് വച്ചിരുന്നെങ്കിലും നീളമുള്ള മുടി താഴേക്ക് വീണ് കിടക്കുകയായിരുന്നു. വാഹനത്തിന്റെ വേഗതിയില്‍ തലയോട്ടി പിളരുകയായിരുന്നു.
ബുധനാഴ്ച യാദവീന്ദ്ര ഗാര്‍ഡനിലെ അക്വാ വില്ലേജ് എന്ന പാര്‍ക്കിലാണ് അപകടം ഉണ്ടായത്. ആദ്യ ലാപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ഇവരുടെ തലമുടി കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങി. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജീവനക്കാര്‍ ഓടിയെത്തി വാഹനം നിര്‍ത്തിയശേഷം യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പഞ്ചകുല സെക്ടര്‍ 6ലെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here