മനുഷ്യർക്കല്ല ഈ പാർക്ക് നായ്ക്കൾക്ക്

മനുഷ്യർക്കായി പലതരം പാർക്കുണ്ട്…ഡ്രൈ റൈഡ്‌സ് ഉള്ള പാർക്കു്, വാട്ടർ തീം പാർക്കുകൾ തൊട്ട് സ്‌നോ തീമിൽ ഉള്ള പാർക്കുകൾ വരെ. എന്നാൽ മൃഗങ്ങൾക്കായി ഒരു പാർക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അത്തരമൊരു പാർക്ക് ഒരുങ്ങുകയാണ് ഹൈദരാബാദിൽ.
1.1 കോടി രൂപ മുതൽ മുടക്കിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ പാർക്ക് 1.3 ഏക്കറിൽ പരന്നുകിടക്കുന്നു. നായ്ക്കുട്ടികൾക്കുള്ള ട്രെയിനിങ്ങ് എക്വിപ്‌മെന്റ്, എക്‌സർസൈസ് ചെയ്യാനുള്ള സ്ഥലം, സ്പ്ലാഷ് പൂൾ, ഫൗണ്ടൻ, ആംഫിതിയറ്റർ, പുൽത്തകിടികൾ, ചെറിതും വലുതുമായ പട്ടികൾക്കായി പ്രത്യേക കെനലുകൾ, എന്തിനേറെ ഒരു ക്ലിനിക്ക് വരെയുണ്ട് ഇതിനകത്ത്.
നായ്ക്കൾക്കും അവരുടെ ഉടമകൾക്കുമായി അന്താരാഷ്ട്ര നിലവാരത്തിൽ പണികഴിപ്പിച്ച ഈ പാർക്കിന് കെനൽ ക്ലബ് ഓഫ് ഇന്ത്യയുടെ സെർട്ടിഫിക്കേഷനുമുണ്ട്.
കൊണ്ടാപൂറിലെ ഹോട്ടൽ റാഡിസന് സമീപമുള്ള ഇടമാണ് പാർക്ക് പണികഴിപ്പിക്കാൻ തെരഞ്ഞെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here