Advertisement

പ്രതിദിനം ഒരു ജിബി ഡാറ്റ ഒരു വർഷത്തേക്ക്; ജിയോയെ വെല്ലുന്ന ഓഫറുമായി ബിഎസ്എൻഎൽ

February 16, 2018
0 minutes Read
bsnl new offer beats jio
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വർഷത്തെ കാലാവധി ലഭിക്കുന്ന പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. 999 രൂപക്ക് വർഷം മുഴുവൻ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയിൽ ലഭ്യമാക്കുന്നതാണ് ഓഫർ. ഇതിനൊപ്പം ആറു മാസത്തേക്ക് പരിധികളില്ലാതെ രാജ്യത്ത് എവിടെയും കോൾ ചെയ്യാനും കഴിയും.

നോർത്ത് ഈസ്റ്റ് ഇന്ത്യ, ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങൾ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഈ ഓഫർ ലഭ്യമാണ്. നിലവിൽ ജിയോ 999 രൂപക്ക് 90 ദിവസത്തേക്ക് 60 ജിബി 4 ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുമ്പോൾ എയർടെൽ 90 ദിവസത്തേക്ക് 60 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement