Advertisement

ശുഹൈബിന്റെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

February 16, 2018
0 minutes Read
Congressw

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയാണെന്നും പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് വന്‍ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് പാര്‍ട്ടി നിരാഹാരസമരം നടത്തും. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് മറ്റാരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയിലാണ് കോണ്‍ഗ്രസ് പ്രതിഷേധപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top