നേപ്പാൾ പ്രധാനമന്ത്രിയായി കെ പി ഒലി സ്ഥാനമേറ്റു

41ാമത് നേപ്പാൾ പ്രധാനമന്ത്രിയായി സിപിഎൻയുഎംഎൽ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾയുണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ കെ പി ഒലി സ്ഥാനമേറ്റു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് കനത്ത പരാജയമേറ്റുവാങ്ങിയതിനെ തുടർന്ന് ഷേർ ബഹദുർ ദുബെ രാജിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം മേയിലാണ് ദുബെ നാലാം തവണയും നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മുൻ പ്രധാനമന്ത്രിയും സിപിഎൻ മാവോയിസ്റ്റ് സെന്റർ നേതാവുമായ പ്രചണ്ഡ രാജിവച്ചതിനെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായിരുന്ന നേപ്പാളി കോൺഗ്രസിന് ഇത്തവണ 12 സീറ്റ് മാത്രമാണു ലഭിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന പ്രത്യേകചടങ്ങിൽ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി കെപി ഒലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
KP Oli takes over as Nepal’s Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here