ഇതാണ് ഇത്തിക്കര പക്കി ലുക്ക്

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഒരു ഗസ്റ്റ് റോളിലെത്തുന്നെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. ആ ആവേശത്തിന് മുകളിലേക്ക് ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് റോഷന്‍ ആഡ്രൂസ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ എത്തുന്നത്.കഥാപാത്രത്തിന് വേണ്ടി രൂപത്തില്‍ വലിയ മാറ്റം വരുത്തിയാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്.നിവിനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി.
ഇത്തിക്കരപ്പക്കി എന്ന പേരില്‍ ഒരു ചിത്രം പിടിച്ച് മോഹന്‍ലാലിനെ ചിത്രത്തില്‍ മുഴുനീളെ അവതരിപ്പിച്ച് കൂടെയെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പോസ്റ്റിന് താഴെ ആരാധകരുടെ ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here