മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശുഹൈബിന്‍റെ കൊലപാതകത്തിൽ അക്രമികളെ പിടികൂടുന്നതിൽ പോലീസ് അനാസ്ഥ കാട്ടുന്നു. കൊലപാതകങ്ങളും അക്രമങ്ങളും അടിച്ചമർത്താൻ പോലീസിനു സാധിക്കുന്നില്ല. പോലീസിന് പ്രവർത്തിക്കാൻ സംസ്ഥാനത്ത് സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബിന്‍റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കോണ്‍ഗ്രസ് ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here