അച്ഛന്റെ 71 പിറന്നാൾ ആഘോഷമാക്കി കരീനയും കരീഷ്മയും; ചിത്രങ്ങൾ

ബോളിവുഡ് താരം രൺധീർ കപൂറിന്റെ 71 ആം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ പിറന്നാൾ കപൂർ കുടുംബം ഒന്നടങ്കം ചേർന്ന് ഒരു ആഘോഷമാക്കി മാറ്റി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
മക്കളായ കരീന കപൂറും, കരീഷ്മ കപൂറും രൺധീറിനൊപ്പംം തന്നെ ഉണ്ടായിരുന്നു. വർഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണെങ്കിലും അമ്മ ബബിതയും ആഘോഷത്തിൽ പങ്കെടുത്തു.
ബോളിവുഡ് താരവും കരീനയുടെ ഭർത്താവുമായ സെയ്ഫ് അലി ഖാൻ, രൺധീർ കപൂറിന്റെ സോഹദരനും സിനിമാ താരവുമായ റിഷി കപൂർ, ഭാര്യ നീത കപൂർ തുടങ്ങി കപൂർ താരകുടുംബം ഒന്നാകെ ആഘോഷത്തിൽ പങ്കെടുത്തു.
“>”
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here