ആകാശത്ത് വിസ്മയമായി പ്രണയത്തിന്റെ പാത

എല്ലാവരും അവരുടേതായ രീതിയില്‍ പ്രണയദിനം ആഘോഷിച്ച ദിവസമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 14. പ്രണയത്തിന്റെ സന്ദേശങ്ങള്‍ പരസ്പരം പങ്കുവെച്ചും ഗാനങ്ങള്‍ ആലപിച്ചും നമ്മളെല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോള്‍ വിര്‍ജിന്‍ അത്‌ലാന്റിക് വിമാനമായ എ-330 എയര്‍ബസ് ഈ പ്രണയദിനം ആഘോഷിച്ചത് വ്യത്യസ്ത രീതിയിലാണ്. ആകാശത്ത് പ്രണയം വരച്ച് വിസ്മയം തീര്‍ക്കുകയായിരുന്നു എ-330. ഫെബ്രുവരി 14ന് രാവിലെ 11.30നായിരുന്നു ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ബസ് പരീക്ഷണ പറക്കലിന്റെ സമയത്ത് വായുവില്‍ ഹൃദയത്തിന്റെ ചിഹ്നം വരച്ച് വിസ്മയിപ്പിച്ചത്. ഫ്‌ളൈറ്റ് റഡാര്‍ 24 ട്വിറ്ററിലൂടെ ഈ അപൂര്‍വകാഴ്ച പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടര മണിക്കൂര്‍ സമയം ഉപയോഗിച്ചാണ് ആകാശത്ത് ഹൃദയത്തിന്റെ രൂപം സൃഷ്ടിച്ചത്. സഞ്ചാര പാതയുടെ ചിത്രവും രംഗങ്ങളുടെ ആനിമേഷന്‍ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
Happy Valentine’s day! In case you missed it, here’s our Airbus on it’s heart-shaped training flight earlier today! #LoveisintheAirbus #ValentinesDay ?: https://t.co/2aXGiKF7Dm pic.twitter.com/GwIKehh2OS
— Virgin Atlantic (@VirginAtlantic) February 14, 2018
This is how we drew a giant ❤ in the sky during a training flight yesterday! #LoveIsInTheAirbus https://t.co/vOAKtQ52Ey
— Virgin Atlantic (@VirginAtlantic) February 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here