Advertisement

അരവിന്ദര്‍ സിംഗ് ലൗലി ബിജെപി വിട്ടു; വീണ്ടും കോണ്‍ഗ്രസിലേക്ക്

February 17, 2018
Google News 0 minutes Read
Aravinder sing lovely

ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ഡല്‍ഹിയിലെ മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ അരവിന്ദര്‍ സിംഗ് ലൗലി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2017 ഏപ്രിൽ നാലിനാണ് അരവിന്ദര്‍ ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസ് മരിച്ചുവെന്നും പാർട്ടിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് അരവിന്ദര്‍ പാർട്ടി വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here