Advertisement

ഇറാനുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ; ഇരു രാജ്യങ്ങളും തമ്മില്‍ ഒന്‍പതു കരാറുകള്‍ ഒപ്പുവെച്ചു

February 17, 2018
Google News 6 minutes Read
Iran India

ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ഒരുങ്ങികഴിഞ്ഞു. അതിന്റെ സൂചകമായി ഇരുരാജ്യങ്ങളും തമ്മില്‍ ഒന്‍പതോളം കരാറുകളില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഒന്‍പത് കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് റൂഹാനി പറഞ്ഞു. ഇന്ന് ഡൽഹിയിൽ എത്തിയ റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ പ്രദേശിക-ആഗോള വിഷയങ്ങൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. 2016ൽ നരേന്ദ്ര മോദി ഇറാൻ സന്ദർശിച്ചപ്പോൾ നിരവധി കരാറുകളിൽ ഒപ്പുവച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here