ക്യാപ്റ്റനെ നെഞ്ചിലേറ്റി പ്രിയസഖി; മികച്ച അഭിപ്രായങ്ങളുമായി ക്യാപ്റ്റന്‍ മുന്നേറുന്നു

മലയാളത്തില്‍ ആദ്യമായാണ് ലക്ഷണമൊത്തൊരു സ്‌പോര്‍ട്‌സ് ബയോപിക് കാണുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ക്യാപ്റ്റന്‍ സിനിമ കണ്ടിറങ്ങിയ ശേഷം പറയുന്നത്. അത്രയും മികച്ച അഭിപ്രായങ്ങള്‍ നേടിയാണ് ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്തിരിക്കുന്ന ക്യാപ്റ്റന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന വി.പി സത്യനെന്ന താരത്തിന്റെ ജീവിതകഥയാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് ചിത്രത്തില്‍ വി.പി. സത്യനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം തിയേറ്ററുകളില്‍ എത്തിയ ആദ്യ ദിവസം തന്നെ അനിത സത്യന്‍ ക്യാപ്റ്റനെ കണ്ടു. ക്യാപ്റ്റന്റെ മധുരസ്മരണകളില്‍ അനിത മതിമറന്നെന്ന് പറയുന്നതാകും ശരി. ദുരൂഹസാഹചര്യത്തില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തായിരുന്ന വി.പി. സത്യന്റെ ഭാര്യയാണ് അനിത സത്യന്‍.
മിഠായിത്തെരുവിലെ രാധാ തിയേറ്ററിലായിരുന്നു അനിത ക്യാപ്റ്റന്‍ സിനിമ കാണാനെത്തിയത്. സത്യന്റെ ജീവിതം തിരശീലയില്‍ കണ്ടപ്പോള്‍ താന്‍ പലപ്പോഴും വിതുമ്പി പോയെന്ന് സിനിമയ്ക്കു ശേഷം അനിത മാധ്യമങ്ങളോട് പങ്കുവെച്ചു. സിനിമ നന്നായിട്ടുണ്ടെന്ന് ഇടറിയ ശബ്ദത്തില്‍ പറഞ്ഞായിരുന്നു അനിത മടങ്ങിയത്.
സിനിമയില്‍ അനിത സത്യനെ അവതരിപ്പിക്കുന്നത് അനു സിതാരയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ദിനംപ്രതി സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here