ചര്‍ച്ച പരാജയം; ബസ് സമരം തുടരും

ഗാതഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ് സമരം തുടരും. മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു. വിദ്യാർഥി കളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. ഇതോടെ ഒരു മണിക്കൂർ നീണ്ട ചർച്ച അലസിപ്പിരിയുകയായിരുന്നു. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here