Advertisement

‘അന്‍വറിന്റെ കാര്യത്തില്‍ പുനരാലോചന നടത്താമെന്ന് തീരുമാനമെടുത്തിട്ടില്ല, മാധ്യമങ്ങള്‍ക്ക് തിടുക്കമെന്തിന്?’ സണ്ണി ജോസഫ്

4 hours ago
Google News 2 minutes Read
kpcc president sunny joseph on pv anvar row

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വറിന്റെ കാര്യത്തില്‍ തിടുക്കമില്ലെന്നും വാതില്‍ തുറക്കണോ അടയ്ക്കണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പെട്ടെന്ന് തീരുമാനമെടുക്കേണ്ട അടിയന്തരസാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള തിടുക്കമൊന്നും കോണ്‍ഗ്രസിനില്ലെന്നും നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ നിലപാട് മൂലമാണ് അന്ന് അന്‍വറിനെ യുഡിഎഫില്‍ എടുക്കാതിരുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. ( kpcc president sunny joseph on pv anvar row)

നിലമ്പൂരിലെ യുഡിഎഫ് വിജയത്തില്‍ താന്‍ വ്യക്തിപരമായ ക്രെഡിറ്റ് എടുക്കാനില്ലെന്നും യുഡിഎഫിന്റെ കൂട്ടായ വിജയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. വര്‍ഗീയ ശക്തികളുടെ വോട്ട് നേടിയാണ് നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചതെന്ന സിപിഐഎമ്മിന്റെ വാദം അടിസ്ഥാനരഹിതമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മതേതര വോട്ടുകള്‍ നേടി തന്നെയാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. സിപിഐഎമ്മിന്റെ വികൃതമുഖം തുറന്നുകാട്ടാന്‍ യുഡിഎഫിന് സാധിച്ചു. ജമാഅത്തെ ഇസ്ലാമിയെ മുന്നണിയിലെടുക്കാനൊന്നും യുഡിഎഫ് തീരുമാനിച്ചില്ല. വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫില്‍ എത്തുമെന്ന ദേശാഭിമാനിയിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയെന്ന വാര്‍ത്തയിലും സണ്ണി ജോസഫ് പ്രതികരണമറിയിച്ചു. ശശി തരൂര്‍ വിഷയത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. നേതൃത്വവുമായി ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ തരൂര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Story Highlights : kpcc president sunny joseph on pv anvar row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here