Advertisement

തൃശൂരിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

February 18, 2018
1 minute Read
dead body found burnt

ചൂണ്ടൽപ്പാടത്ത് പാറന്നൂരിൽ മരക്കമ്പനിക്ക് സമീപം ശരീര ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുരുഷന്റെ ശരീര ഭാഗങ്ങളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ശരീര ഭാഗങ്ങൾ കണ്ടത്.

തലയും നെഞ്ചും ചേർന്ന ഭാഗം ഒരു സ്ഥലത്തും കാലുകൾ മറ്റൊരു സ്ഥലത്തുമായാണ് കിടന്നിരുന്നത്. കാലുകൾ കിടന്നിരുന്ന ഭാഗത്ത് പുല്ലിന് തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടിച്ച സ്ഥലത്ത് നിന്ന് പത്ത് മീറ്റർ അകലെയാണ് ഉടലിന്റെ ഭാഗമുണ്ടായിരുന്നത്. ശരീരത്തിലെ മാംസളമായ ഭാഗങ്ങൾ കത്തിക്കരിഞ്ഞിട്ടുണ്ട്.

തെളിവുകൾ നഷ്ടപ്പെടാതിരിക്കുന്നതിനും നാട്ടുകാരെ ഈ ഭാഗത്തേക്ക് കടത്താതിരിക്കാനും പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രിയിൽ ശരീര ഭാഗങ്ങൾ മാറ്റേണ്ടതില്ലെന്ന ധാരണയിലാണ് പോലീസ്.

dead body found burnt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top