ജിഗ്നേഷ് മേവാനിക്കു നേരെ ഗുജറാത്ത് പോലീസിന്റെ കൈയ്യേറ്റ ശ്രമം

jignesh mevani

ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കു നേരെ പോലീസിന്റെ കൈയ്യേറ്റ ശ്രമം. അംബേദ്കര്‍ പ്രതിമ നിലനില്‍ക്കുന്ന സാരാംഗ്പൂരിലേക്ക് പോകുന്ന വഴിയാണ് മേവാനിയെ പോലീസ് തടഞ്ഞുനിര്‍ത്തിയത്. ദലിത് രക്തസാക്ഷി ഭാനു ഭായുടെ മരണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. പോലീസ് വഴിയില്‍ വെച്ച് വലിച്ചിറക്കുകയും മേവാനിയുടെ വാഹനത്തിന്റെ താക്കോല്‍ ഒടിച്ചുകളയുകയും ചെയ്തു. അതേസമയം, മേവാനി പ്രക്ഷോഭത്തില്‍ പങ്കെടുത്താല്‍ അത് സംസ്ഥനത്തെ ക്രമസമാധന നിലയെ ബാധിക്കുമെന്നതിനാലാണ് അദ്ദേഹത്തെ തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top