മിതാലി രാജിന് ഒന്നാം റാങ്ക് നഷ്ടമായി

ഐസിസിയുടെ വനിത ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. 2017 ഒക്ടോബര്‍ മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മിതാലി രാജ് ഇപ്പോഴത്തെ ഏറ്റവും പുതിയ റാങ്കിംഗ് കണക്കില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് മിതാലി രാജിന് വിനയായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 70, 20, 4 എന്നിങ്ങനെയാണ് മിതാലിയുടെ സ്‌കോര്‍. ഓസ്‌ട്രേലിയന്‍ വനിതാ ടീമിലെ ഓള്‍റൗണ്ടര്‍ ഏലീസെ പെറിയാണ് ഇപ്പോള്‍ ഐസിസി ബാറ്റിംഗ് പട്ടികയില്‍ ഒന്നാം റാങ്കില്‍. ഓസ്‌ട്രേലിയയുടെ തന്നെ മെഗ് ലാനിംങ് രണ്ടാം റാങ്ക് സ്വന്തമാക്കി. സൗത്താഫ്രിക്കയിലെ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനം ഇന്ത്യയുടെ സ്മൃതി മന്ദാനയെ 14 സ്ഥാനങ്ങള്‍ മുന്നേറി 21-ാം റാങ്കിലെത്തിച്ചു.
#MithaliRaj displaced as ODI No.1 batswoman
Read @ANI Story | https://t.co/JJb9EsT7BQ pic.twitter.com/m1PHS3WnII
— ANI Digital (@ani_digital) February 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here