ഇറാനിൽ വിമാനം തകർന്നു വീണു; യാത്രക്കാരായി ഉണ്ടായിരുന്നത് നൂറോളം പേർ

ടെഹ്രാനിൽ നിന്നും യസൂജിലേക്ക് പറന്ന അസിമൻ വിമാനം ഇറാനിൽ തകർന്നുവീണു. അപകടസമയത്ത് 60-100 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എടിആർ 72 എന്ന വിമാനം ഇന്ന് വെളുപ്പിനെ 5 മണിക്കാണ് പുറപ്പെട്ടത്. പുറപ്പെട്ട് 20 മിനിറ്റിന് ശേഷം റഡാറിൽ നിന്നും കാണാതായ വിമാനം തകർന്നുവെന്ന വാർത്ത അൽപ്പം മുമ്പാണ് പുറത്തുവന്നത്.
ഇറാനിലെ സെന്റ്രൽ ഇസ്ഫഹാൻ ജില്ലയിലെ സെമിറഓമിന് സമീപമാണ് വിമാനം തകർന്നുവീണത്. കനത്ത മൂടൽമഞ്ഞ് കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
iran plane crashed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here