സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ബിജെപിയും ജനസംഘവും; നരേന്ദ്ര മോദി

ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍ ബിജെപി നേതാക്കളും ജനസംഘവുമാണെന്നണാണ് പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദം. രാഷ്ട്ര ഭക്തിയില്‍ അടിയുറച്ചതാണ് ബിജെപിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു പാർട്ടി ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല. അവരവരുടെ പ്രത്യശാസ്ത്രത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ നിരവധി പാർട്ടികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നിരവധി പാർട്ടികൾ പ്രവർത്തിക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും മോദി പറഞ്ഞു.
Jan Sangh and BJP leaders have been at the forefront of all leading mass movements post Independence. Ours is a party committed to ‘Rashtra Bhakti’: PM Modi in Delhi pic.twitter.com/dX0Dx1yBKA
— ANI (@ANI) February 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here