രജനീകാന്തും കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു

തമിഴ് സിനിമ ലോകം അടക്കിവാഴുന്ന രണ്ട് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും തമിഴ്‌നാട് രാഷ്ട്രീയത്തിലും താരങ്ങളാകാന്‍ ഒരുങ്ങിനില്‍ക്കവേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് ചര്‍ച്ചാവിഷയമാകുന്നു. രജനീകാന്തിന്റെ പോയ്‌സ് ഗാര്‍ഡനിലുള്ള വീട്ടില്‍ എത്തിയാണ് കമല്‍ഹാസന്‍ രജനിയുമായി കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് നേരത്തേ തന്നെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരുന്നു. ഈ മാസം 21-ാം തിയ്യതിയാണ് കമല്‍ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. രജനീകാന്ത് ബിജെപിയെ രാഷ്ട്രീയമായി പിന്തുണക്കുകയാണെങ്കില്‍ താന്‍ രജനിക്ക് എതിരായിരിക്കുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചാണോ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here