സൈനാബിന്റെ കൊലപാതകം; പ്രതിക്ക് നാല് വധശിക്ഷ വിധിച്ച് കോടതി

ഏഴുവയസ്സുകാരിയായ സൈനാബിനോട് അറും ക്രൂരത ചെയ്ത പാക്കിസ്ഥാൻ സ്വദേശിക്ക് നാല് വധശിക്ഷ. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി കസൂർ സ്വദേശി ഇമ്രാൻ അലിയെ കോടതി നാല് വധശിക്ഷയ്ക്ക് വിധിച്ചത്. ലാഹോറിലെ അതിവേഗ കോടതിയാണ് പ്രതി ഇമ്രാൻ അലിക്ക് ശിക്ഷ വിധിച്ചത്.
വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വർഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ജനുവരി നാലിനാണ് സൈനബയുടെ ശരീരം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്തത്. സൈനബിനെ കാണാതായി നാലു ദിവസം കഴിഞ്ഞപ്പോഴാണ് മാനഭംഗപ്പെടുത്തി കൊല ചെയ്ത നിലയിൽ മൃതദേഹം കണ്ടെടുക്കുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൈനബ് അൻസാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here