Advertisement

വെറും 52 മണിക്കൂറും 34 മിനിറ്റും കൊണ്ട് ലോകം ചുറ്റിക്കണ്ട് ആൻഡ്രൂ

February 19, 2018
1 minute Read

വെറും 52 മണിക്കൂറും 34 മിനിറ്റ് കൊണ്ട് ലോകം ചുറ്റാമോ? മേശപ്പുറത്തിരിക്കുന്ന ഗ്ലോബിലൂടയാണോ എന്ന് ചോദിക്കാൻ വരട്ടെ, നമ്മുടെയൊക്കെ സ്വപ്‌നമായ വേൾഡ് ടൂർ ഇത്ര കുറഞ്ഞ സമയം കൊണ്ട് നടത്തിയിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്‌സ് എക്‌സിക്യൂട്ടീവ് ആൻഡ്ര്യൂ ഫിഷർ. 41,375 കിലോമീറ്റർ ദൂരമാണ് ആൻഡ്രൂ ചുരുങ്ങിയ സമയം കൊണ്ട് താണ്ടിയത്.

നാലു വിമാനങ്ങളിലാണ് ആൻഡ്രൂ റെക്കോഡിന് വേണ്ടി സഞ്ചരിച്ചത്. 55 മണിക്കൂർ 47 മിനിറ്റായിരുന്നു നേരെത്തയുണ്ടായിരുന്ന റെക്കോഡ്.

എയർ ന്യൂസിലാന്റ്, കെഎൽഎം, ചൈന ഈസ്റ്റേൺ എന്നീ വിമാനകമ്പനികളുടെ വിമാത്തിലാണ് ആൻഡ്രൂ യാത്ര ചെയ്തത്.

തന്റെ സ്വപ്‌ന സഫല്യമായിയെന്നായിരുന്നു റെക്കോഡ് നേടിയ ശേഷം ആൻഡ്രൂ പ്രതികരിച്ചത്.യാത്രയിൽ കേവലം 16 മണിക്കൂർ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.

Andrew Fisher flies around the world in 52 hours and 34 minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top