വൈസ് ചാന്‍സിലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

എം.ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നായിരുന്നു ഹൈക്കോടതി വിധി. സെലക്ഷന് കമ്മിറ്റിക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. വൈസ് ചാന്‍സിലറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയുടെ നടപടികളില്‍ അപാകതയുണ്ടെന്നും കോടതി പറഞ്ഞു. പ്രഫസർ തസ്തികയിൽ ബാബു സെബാസ്റ്റ്യൻ ജോലി ചെയ്തിട്ടില്ല. പത്ത് വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായ എംഎൽഎ തെരഞ്ഞെടുപ്പ് സമിതിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here