തനിക്ക് യോഗ്യതകളുണ്ട്, വിധിയെ നിയമം കൊണ്ട് നേരിടും; ഡോ. ബാബു സെബാസ്റ്റ്യന്‍

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിക്ക് യോഗ്യനല്ലെന്ന് വിധിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും യുജിസി നിര്ദേശിച്ചിക്കുന്ന യോഗ്യതകള്‍ തനിക്കുണ്ടെന്നും ഡോ.ബാബു സെബാസ്റ്റ്യന്‍. യുജിസി പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിഗണിച്ചത്. അതിനുശേഷമാണ് സെനറ്റിലേക്ക് പരിഗണിച്ചതും നിയമനം നല്കിയതുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി പഠിച്ചതിനുശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംജി സർവകലാശാല വെെസ് ചാൻസിലറായിരുന്ന ബാബു സെബസ്റ്റ്യന്റെ നിയമനം ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. പ്രഫസർ തസ്തികയിൽ ബാബു സെബാസ്റ്റ്യൻ ജോലി ചെയ്തിട്ടില്ലെന്നും പത്ത് വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here