ബസ് സമരത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്രയമായി തൃശൂരില്‍ ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി

ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് കേരളത്തില്‍ നടക്കുന്ന സ്വകാര്യ ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ബസ് സമരം നാലാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ സമരത്തില്‍ വലയുന്ന സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമകള്‍ രംഗത്ത്. ഇന്ന് തൃശൂര്‍ ജില്ലയില്‍ 300 ഓളം ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി സര്‍വീസ് നടത്തുന്നുണ്ട്. വിവിധ റൂട്ടുകളിലായി ജില്ലയിലുടനീളം ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നു. പഴയ ബസ് ചാര്‍ജ്ജ് മാത്രം ഈടാക്കിയാണ് ടൂറിസ്റ്റ് ബസുകള്‍ തൃശൂരില്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സമരത്തിനെതിരെയുള്ള പ്രതിഷേധമായാണ് ഇത്തരത്തില്‍ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ടൂറിസ്റ്റ് ബസ് ഉടമകള്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here