Advertisement

ബസ് സമരം നാലാം ദിവസം; പൊറുതിമുട്ടി ജനങ്ങള്‍, ബസ്സുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

February 19, 2018
0 minutes Read
bus

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്  സ്വകാര്യ ബസ്സുടമകള്‍ ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകള്‍ പണിമുടക്ക് തുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. എന്നാല്‍ നിരക്ക് കൂട്ടിയിട്ടും ഇത് പോരെന്ന ബസ്സുടമകളുടെ നിലപാടിന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സമരം ഈ വിധം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് എകെ ശശീന്ദ്രന്‍ അറിയിച്ചു. അത്തരം കടുന്ന നടപടിയിലേക്ക് സര്‍ക്കാറിനെ എത്തിക്കരുത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചിരുന്നു. . അതേസമയം ബസ്സുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ ബസുടമകള്‍ തമ്മില്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയത് സമരക്കാര്‍ക്കിടയിലെ അനൈക്യം തുറന്നു കാട്ടിയിട്ടുണ്ട്. സമരം തുടരുന്ന കാര്യത്തിലും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.  കോണ്‍ഫഡറേഷനിലെ അഞ്ച് ബസ്സുടമകള്‍ ഇന്ന്തൃശ്ശൂരില്‍ ചര്‍ച്ച നടത്തും.

സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ നടത്താന്‍  കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.  ചരിത്രത്തിലാദ്യമായി ഒരു ദിവസം കൊണ്ട് എട്ട് കോടി കളക്ഷന്‍ സ്വന്തമാക്കാനുള്ള പ്രയത്‌നത്തിലാണ് കെ.എസ്.ആര്‍.ടി.സിഇന്ന് അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top