രക്ഷാകർതൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സൗദിയിൽ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം

രക്ഷാകർതൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സൗദിയിൽ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സർക്കാരിൽ നിന്നുള്ള സഹായ സഹകരണങ്ങൾ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.
പുതു സംരംഭത്വം എളുപ്പത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള തയസിർ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്പനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയിൽ ചെല്ലേണ്ടതില്ല. അബശിർ സംവിധാനത്തിൽ ഇലക്ട്രോണിക്കായി ഇത് ചെയ്യാം.
സ്ത്രീകൾക്ക് അവരുടെ വാണിജ്യ ഇടപാടുകൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നേരിട്ട് നിർവഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ അറിയിച്ചു.
പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന ശക്തമായ രക്ഷാകൃർതൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്.
Saudi women can start own business without male permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here