ബീഫ് കഴിക്കേണ്ടവര്‍ കഴിക്കട്ടെ, അതിനെന്തിനാണ് ബീഫ് ഫെസ്റ്റിവല്‍? ; ഉപരാഷ്ട്രപതി

ബീഫ് കഴിക്കേണ്ടവര്‍ അത് കഴിക്കൂ, ചുംബിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുബിക്കൂ. അതിന്റെ പേരില്‍ എന്തിനാണ് ഫെസ്റ്റിവലുകള്‍ നടത്തുന്നത്? . ചോദ്യം ഉന്നയിച്ചത് രാജ്യത്തിന്റെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്. ബീഫ് കഴിക്കാന്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും അനുവാദം വാങ്ങണമെന്നുണ്ടോ എന്നും എന്തിനാണ് ഇത്തരം ഫെസ്റ്റിവലുകള്‍ നടത്തുന്നതെന്നും ഉപരാഷ്ട്രപതി ചോദിച്ചു. നിങ്ങൾ അഫ്സൽ ഗുരുവിനെക്കുറിച്ചും പറയുന്നു. അദ്ദേഹത്തെ പ്രകീർത്തിക്കുന്നു. എന്താണ് സംഭവിക്കുന്നത്? നമ്മുടെ പാർലമെന്റ് തകർക്കാൻ ശ്രമിച്ചയാളാണ് അഫ്സൽ ഗുരുവെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. മുംബൈയിലെ ആർഎ പോദാർ കോളജ് ഓഫ് കൊമേഴ്സിൽ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
You want to eat Beef, eat. Why Festival? Similarly a Kiss Festival, if you wish to Kiss why you need a festival or anyone’s permission. Then you have Afzal Guru. People chanting his name. What is happening? He tried to explode our parliament: VP Venkaiah Naidu pic.twitter.com/m9ggvoYZQA
— ANI (@ANI) February 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here